play-sharp-fill
എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ അഴിഞ്ഞാടി മദ്യപ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ: കോടിമത മുതൽ മണിപ്പുഴ വരെയുള്ള റോഡിൽ രാത്രിയിൽ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം; മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ അക്രമം നടത്തിയത് പരുത്തുംപാറ സ്വദേശികളായ സംഘം; രണ്ടു പേർ പൊലീസ് പിടിയിൽ; അക്രമികളുടെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ അഴിഞ്ഞാടി മദ്യപ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ: കോടിമത മുതൽ മണിപ്പുഴ വരെയുള്ള റോഡിൽ രാത്രിയിൽ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം; മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ അക്രമം നടത്തിയത് പരുത്തുംപാറ സ്വദേശികളായ സംഘം; രണ്ടു പേർ പൊലീസ് പിടിയിൽ; അക്രമികളുടെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ

കോട്ടയം: മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ അഴിഞ്ഞാടി മദ്യപ സംഘം. പരുത്തുംപാറ സ്വദേശികളായ നാലംഗ സംഘമാണ് എം.സി റോഡിൽ അഴിഞ്ഞാടി മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അക്രമി സംഘം നാട്ടുകാരെ ആക്രമിക്കുകയും, പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തു. നാലംഗ സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. വീഡിയോ ഇവിടെ കാണാം

വെള്ളിയാഴ്ച രാത്രി ഒൻപതു മണി മുതലാണ് മണിപ്പുഴ നാലുവരിപ്പാതയിലായിരുന്നു അക്രമി സംഘം അഴിഞ്ഞാടിയത്. രാത്രി ഒൻപത് മണിയോടെ മണിപ്പുഴ നാലുവരിപ്പാതയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനായി ഒരു സംഘം എത്തി. ഈ സംഘം തട്ടുകയിൽ നിന്നും ഇറങ്ങി മറ്റൊരു സംഘവുമായി ഏറ്റുമുട്ടി. ഇരുകൂട്ടരും തട്ടുകടയുടെ മുന്നിൽ കൂട്ട അടിയുണ്ടാകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ്, പരുത്തുംപാറ സ്വദേശികളായ നാലംഗ സംഘം കോടിമതയിലെ ബാറിൽ നിന്നും മദ്യപിച്ച ശേഷം തട്ടുകടയിൽ എത്തുന്നത്. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറിയ സംഘത്തിന്റെ പക്കൽ ആവശ്യത്തിനു പണമുണ്ടായിരുന്നില്ല. പണം ആവശ്യപ്പെട്ട കട ഉമടയ്ക്ക് ഈ സംഘം എ.ടി.എം കാർഡ് നൽകി. ശല്യം ഒഴിവാക്കുന്നതിനായി കാർഡ് കൈവശം വയ്ക്കാനും കയ്യിലുള്ള പണം നൽകിയ ശേഷം സ്ഥലം വിടാനും കട ഉടമ യുവാക്കളോട് ആവശ്യപ്പെട്ടു.

എന്നാൽ, റോഡിലിറങ്ങി റോഡിന്റെ മധ്യത്തിലൂടെ നടന്ന യുവാക്കളുടെ സംഘം ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരനെ അസഭ്യം പറഞ്ഞു. ബൈക്ക് യാത്രക്കാരനുമായി പിന്നീട് ഈ സംഘം ഏറ്റുമുട്ടി. കോടിമതയിലെ ലോറി സ്റ്റാൻഡിനു മുന്നിൽ വച്ച് ഇവർ ബൈക്ക് യാത്രക്കാരനെ ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചു. ഇത് കണ്ടു നിന്ന വഴിയാത്രക്കാരെയും ഈ സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.

ചിങ്ങവനം സ്റ്റേഷനിൽ നിന്നും ഇരുപത് മിനിറ്റിനു ശേഷം പൊലീസ് സംഘം എത്തിയപ്പോഴേയ്ക്കും അക്രമി സംഘം നാട്ടുകാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ബൈക്ക് യാത്രക്കാരെ ചവിട്ടിവീഴ്ത്താനും, ഹെൽമറ്റ് ഉപയോഗിച്ച് എറിഞ്ഞിടാനും അക്രമി സംഘം ശ്രമിച്ചു. നാട്ടുകാർ പ്രതിരോധിക്കാൻ സംഘടിച്ചതോടെ ഇവരോടൊപ്പമുണ്ടായിരുന്നു രണ്ടു പേർ ബൈക്കിൽ രക്ഷപെട്ടു. പരുത്തുംപാറ സ്വദേശിയുടെ ഡ്യൂക്ക് ബൈക്കിലാണ് രണ്ടു പേർ രക്ഷപെട്ടത്.

തുടർന്നു സ്ഥലത്ത് എത്തിയ കൺട്രോൾ റൂം പൊലീസ് സംഘത്തിന്റെ മുന്നിലും പ്രതികൾ അക്രമം തുടർന്നു. അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടത്തിനിടെ പൊലീസിനു മുന്നിൽ വച്ചു പോലും നാട്ടുകാരെ ഇവർ ആക്രമിച്ചു. ഒടുവിൽ കൂടുതൽ പൊലീസും നാട്ടുകാരും ചേർന്നു ബലം പ്രയോഗിച്ചാണ് യുവാക്കളെ വാഹനത്തിനുള്ളിൽ കയറ്റിയത്. പ്രതികളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഘത്തിലെ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.