play-sharp-fill
പീഡിപ്പിക്കുന്നതിനിടെ എതിർപ്പുണ്ടായാൽ എങ്ങിനെ വസ്ത്രം അഴിക്കാൻ പറ്റും..! ഒരാൾ തനിച്ച് വാ പൊത്തിപ്പിടിച്ചാൽ ബലാത്സംഗം ചെയ്യാൻ പറ്റില്ല; വിചിത്രവും മണ്ടത്തരം നിറഞ്ഞതുമായ വിധികളുമായി ഒരു ഹൈക്കോടതി ജഡ്ജി; ജഡ്ജിയുടെ മണ്ടത്തരം കേട്ട് പൊട്ടിത്തെറിച്ച് സമൂഹം

പീഡിപ്പിക്കുന്നതിനിടെ എതിർപ്പുണ്ടായാൽ എങ്ങിനെ വസ്ത്രം അഴിക്കാൻ പറ്റും..! ഒരാൾ തനിച്ച് വാ പൊത്തിപ്പിടിച്ചാൽ ബലാത്സംഗം ചെയ്യാൻ പറ്റില്ല; വിചിത്രവും മണ്ടത്തരം നിറഞ്ഞതുമായ വിധികളുമായി ഒരു ഹൈക്കോടതി ജഡ്ജി; ജഡ്ജിയുടെ മണ്ടത്തരം കേട്ട് പൊട്ടിത്തെറിച്ച് സമൂഹം

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: പീഡിപ്പിക്കുന്നതിനിടെ എതിർപ്പുണ്ടായാൽ എങ്ങിനെ ഒരാൾക്ക് വസ്ത്രം അഴിക്കാൻ പറ്റും..! ഒരാൾ തനിച്ച് വാപൊത്തിപ്പിടിച്ചാൽ ബലാത്സംഗം ചെയ്യാൻ പറ്റില്ല. പറയുന്നത് മറ്റാരുമല്ല, ഒരു ഹൈക്കോടതി ജഡ്ജിയാണ്. വെറുതെ പൊതുനിരത്തിൽ പറയുകയല്ല. ഇത് തന്റെ വിധി ന്യായങ്ങളിൽ രേഖപ്പെടുത്തുകയാണ്. മണ്ടത്തരങ്ങളുടെ വിളനിലമായത് മറ്റാരുമല്ല, ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയാണ്.

വസ്ത്രത്തിന് മുകളിലൂടെ പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചാൽ പീഡനമാകില്ലെന്നും പെൺകുട്ടിയുടെ കൈകളിൽ പിടിച്ചാലും പ്രതി പാന്റ്‌സിന്റെ സിപ് തുറന്നാലും ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന വിധിക്കും പിന്നാലെ മറ്റൊരു വിചിത്ര വിധിയും പുറപ്പെടുവിച്ചിരിക്കുകയാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാല. ഇര എതിർത്താൽ ഒരാൾക്ക് ഒറ്റയ്ക്ക് വസ്ത്രമഴിച്ച് പീഡിപ്പിക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് ഇപ്പോൾ അവർ മറ്റൊരു പോക്‌സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാവത്മാൾ സ്വദേശിയായ 26കാരനെതിരായ കേസിലാണ് പ്രതി കുറ്റക്കാരനല്ലെന്ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിധി പറഞ്ഞിരിക്കുന്നത്. 2013 ജൂലൈ 26നാണ് കുട്ടിയുടെ അമ്മ അയൽക്കാരനെതിരെ കേസ് ഫയൽ ചെയ്തത്. തന്റെ മകൾക്ക് 15 വയസ് പ്രായമുള്ള സമയത്താണ് കുറ്റകൃത്യം നടന്നത് എന്നായിരുന്നു ഇരയുടെ അമ്മയുടെ പരാതി. ഇവരുടെ പരാതി അനുസരിച്ചാണ് സൂരജ് കാസർകർ എന്ന ഇരുപത്തിയാറുകാരനെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.

മദ്യപിച്ച് എത്തിയ അയൽവാസി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായപൊത്തിപ്പിടിച്ച അക്രമി വസ്ത്രങ്ങൾ വലിച്ച് മാറ്റി പീഡിപ്പിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. ഇതാണ് കോടതിയിൽ പ്രതിക്ക് അനുകൂലമായി മാറിയ കോടതിയുടെ നിരീക്ഷണത്തിന് കാരണമായത്. അനധികൃതമായ അതിക്രമിച്ച് കയറലും ബലാത്സംഗവും കോടതിയിൽ തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ല. അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് 18 വയസിൽ താഴെ പ്രായമുള്ളപ്പോഴാണ് അതിക്രമം നേരിടേണ്ടി വന്നതെന്നും കോടതിയിൽ തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ല. ഇരുവരും തമ്മിൽ ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

എതിർക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാൻ ഒരാൾക്ക് തനിയെ സാധിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് പുഷ്പ ഗനേഡിവാല പ്രതിയെ കുറ്റവിമുക്തനാക്കിയത്. ഒരാൾ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്നും ഇവർ പറയുന്നു. കേസിലെ വൈദ്യ പരിശോധനാ റിപ്പോർട്ട് ഇരയ്ക്ക് അനുകൂലമല്ലെന്നും പുഷ്പ ഗനേഡിവാല പറയുന്നു. വിചാരണക്കോടതി പ്രതിക്ക് വിധിച്ച പത്ത് വർഷത്തെ ശിക്ഷയും കോടതി തള്ളി. ശക്തമായ ശിക്ഷയ്ക്ക് ശക്തമായ തെളിവുകൾ വേണമെന്നായിരുന്നു പുഷ്പ ഗനേഡിവാല വിശദമാക്കിയത്.

പുഷ്പ ഗനേഡിവാല അടുത്തിടെ പോക്‌സോ കേസുകളിൽ നടത്തിയ മറ്റ് രണ്ട് വിധി പ്രസ്താവങ്ങളും വിവാദമായിരുന്നു. വസ്ത്രം മാറ്റാതെ മാറിടത്തിൽ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും വിചിത്ര വിധിയുമായി പുഷ്പ ഗനേഡിവാല രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈപിടിക്കുന്നതും, കുട്ടിയുടെ പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ വിഭാഗത്തിൽ പെടുത്തി കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പുതിയ നിരീക്ഷണം. അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച അമ്ബത് വയസ്സുകാരൻ നൽകിയ അപ്പീലിലാണ് കോടതി വിധി.

അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് സെഷൻസ് കോടതി അഞ്ച് വർഷം കഠിനതടവാണ് വിധിച്ചത്. 2020 ഒക്ടോബറിലാണ് സെഷൻസ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പെൺകുട്ടിയുടെ കൈകൾ പിടിച്ചുവെയ്ക്കുന്നതും. കുട്ടിയുടെ പാന്റ്‌സിന്റെ സിപ്പ് അഴിച്ചതും ലൈംഗിക പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതിക്കെതിരെ പോക്‌സോ ചുമത്താൻ വേണ്ടത്ര തെളിവുകൾ നിരത്താൻ പ്രൊസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

2018 ലാണ് പെൺകുട്ടിക്ക് നേരെ പ്രതിയായ ലിബ്‌നസ് കജൂർ എന്ന പ്രതി ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് ഇയാൾ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും കുട്ടിയുടെ കൈകൾ ബലമായി പിടിക്കുകയും ചെയ്തു. ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തിയ കുട്ടിയുടെ അമ്മയാണ് ഇയാൾ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ച കണ്ടത്. പെൺകുട്ടിയുടെ പാന്റ്‌സിന്റെ സിപ്പ് ഇയാൾ ബലമായി അഴിക്കുകയായിരുന്നുവെന്ന് കുട്ടി തന്നെ അമ്മയോട് പറഞ്ഞു. തുടർന്ന് ഇവർ ബഹളം വെയ്ക്കുകയും അടുത്തുള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. അന്ന് തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.

ചർമത്തിൽ തൊടാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തിൽ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.12 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാല് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഈ വിവാദ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്സോ സെക്ഷൻ 8-ൽ നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവ് രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്.