സ്വന്തം ലേഖിക
കൊച്ചി: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍റേ പേരില്‍ നിയമനശുപാര്‍ശക്കുള്ള കത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പ്രസക്തമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കത്ത് വിവാദത്തില്‍ ക്രൈബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം അപ്രസക്തമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആര്യാ രാജേന്ദ്രന്‍ കോടതിയില്‍ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് സര്‍ക്കാരും മേയറും നിലപാട് അറിയിച്ചത്.
വിവാദ കത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ നിരത്തിയത്.
മേയര്‍ക്ക് നോട്ടീസ് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ആരോപണം നിലനില്‍ക്കുന്നത് മേയര്‍ക്ക് എതിരെ ആയതിനാല്‍ വിശദീകരണം നല്‍കേണ്ടത് മേയര്‍ ആണെന്ന് കോടതി നിര്‍ദ്ദേശിച്ചു.
മേയര്‍ക്കും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഡി ആര്‍ അനിലിനും നോട്ടീസ് നല്‍കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഈ നോട്ടീസിനാണ് മേയറും സര്‍ക്കാരും ഇന്ന് മറുപടി നല്‍കിയത്. സിബിഐ അടക്കമുള്ളവര്‍ കേസില്‍ എതിര്‍ കക്ഷികളാണ്.
തിരുവനന്തപുരം നഗരസഭയില്‍ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ശ്രീകുമാര്‍ ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2000 പേരെ ഇത്തരത്തില്‍ നഗരസഭയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ശ്രീകുമാര്‍ ആരോപിച്ചു.