play-sharp-fill
മേയർക്കെന്താ കൊമ്പുണ്ടോ? കെഎസ്ആര്‍ടിസി ബസിൻ്റെ ട്രിപ്പ് മുടക്കിയത് സാധാരണക്കാരനായിരുന്നെങ്കിൽ കേസെടുത്ത് അകത്താക്കി കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം  ഈടാക്കി കൊടുത്തേനേ കേരള പൊലീസ്; മേയറുടെ വണ്ടി തടയലിന് കൂട്ട് നിന്ന് പിണറായി വിജയനും സർക്കാരും;  സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം; മേയറുടെ വാദങ്ങൾ പൊളിഞ്ഞു; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; ആദ്യ പരാതിക്കാരനും ബസ് ഡ്രൈവര്‍ തന്നെ; നടന്നത് അധികാര ഹുങ്കിൻ്റെ പരസ്യ വിചാരണയോ…?

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ പുതുയായി നടത്തിയ വിശദീകരണവും കളവ്.

കെഎസ്ആര്‍ടിസി ബസിൻ്റെ ട്രിപ്പ് മുടക്കിയത്
സാധാരണക്കാരനായിരുന്നെങ്കിൽ കേസെടുത്ത് അകത്താക്കി കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കി കൊടുക്കുന്ന കേരള പൊലീസ് മേയറുടെ അധികാരത്തിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.

കെ എസ് ആർ ടി സി ബസിന് കുറുകെ സ്വകാര്യ കാറിട്ട് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സീബ്രാ ക്രോസിംഗിന് മുന്നില്‍ നടന്നത് പരസ്യ വിചാരണയാണ്.
മേയർക്കെതിരെ കെ എസ് ആർ ടി സി ഡ്രൈവർ ആ രാത്രിയില്‍ തന്നെ പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അത് വാങ്ങിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ മേയറെ വിളിച്ച്‌ മാപ്പു പറയാനും പൊലീസ് സമ്മർദ്ദം ചെലുത്തി. ഏതായാലും നഗരമധ്യത്തില്‍ റോഡിന് കുറുകേ കാറിട്ട് അധികാരം കാട്ടുകയായിരുന്നു ജനപ്രതിനിധികള്‍. പട്ടം മുതല്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. അതുകൊണ്ട് തന്നെ മേയർക്ക് ഫോണില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ചെയ്യാം. അതൊന്നും മേയർ ചെയ്തില്ല. പകരം പരസ്യ വിചാരണ ചെയ്യുകയാണ് ചെയ്തത്.

വാഹനം തടഞ്ഞു നിർത്താൻ ആർക്കും അധികാരമില്ല. വാഹനം അമിത വേഗതയില്‍ പോയാല്‍ അപ്പോള്‍ തന്നെ പരാതിക്കാരന് പൊലീസിനെ അറിയിക്കാം. ഇതിനായി കണ്‍ട്രോള്‍ റൂം നമ്പർ ഉണ്ട്. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന പരിശോധനയും പൊലീസ് നടത്തിയതായി സൂചനയുണ്ട്. എന്നാല്‍ ഇപ്പോള്‍ ഡ്രൈവർ ലഹരി ഉപയോഗിച്ചുവെന്ന് മേയർ പറയുന്നു.

പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ കെഎസ്‌ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്‌ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന് മുകളിലാണ് മേയർ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്ന കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്ലാമൂട് – പിഎംജി റോഡില്‍ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്.