video
play-sharp-fill

മലയാളിയുടെ ഇഷ്ട വിഭവം മത്തി ചില്ലറക്കാരനല്ല…! ഹൃദയാരോഗ്യം മുതല്‍ മാനസികാരോഗ്യം വരെ മെച്ചപ്പെടുത്തും;  മത്തിയുടെ അത്ഭുതപ്പെടുത്തുന്ന ചില ആരോഗ്യഗുണങ്ങള്‍ ഇവയാണ്

മലയാളിയുടെ ഇഷ്ട വിഭവം മത്തി ചില്ലറക്കാരനല്ല…! ഹൃദയാരോഗ്യം മുതല്‍ മാനസികാരോഗ്യം വരെ മെച്ചപ്പെടുത്തും; മത്തിയുടെ അത്ഭുതപ്പെടുത്തുന്ന ചില ആരോഗ്യഗുണങ്ങള്‍ ഇവയാണ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: മത്സ്യവിഭവങ്ങള്‍ കഴിക്കുന്ന ഒട്ടുമിക്ക മലയാളികളുടേയും ഇഷ്ട വിഭവം തന്നെയാണ് മത്തി.

ചോറിനും എന്നുവേണ്ട എന്തിനൊപ്പവും മത്തി ഒത്തുയോജിച്ചുപോകാന്‍ തയാറാണ്. കേരളത്തില്‍ ധാരാളമായി കിട്ടുന്ന മത്തി അഥവാ ചാള പക്ഷേ അത് നല്‍കുന്ന ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ വളരെ വലുതാണ്. മത്തിയുടെ അത്ഭുതപ്പെടുത്തുന്ന ചില ഗുണങ്ങള്‍ എന്തെല്ലാം ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാരോഗ്യം

മറൈന്‍ ഓമേഗ-3 ഫാറ്റി ആസിഡിന്റെ കലവറയാണ് മത്തി. മത്തി കഴിക്കുന്നത് ധമനികളിലും മറ്റും ബ്ലോക്കുകള്‍ ഉണ്ടാകുന്നത് ഒരു പരിധിവരെ തടയുന്നു. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

മാനസികാരോഗ്യം

മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. മത്തിയിലടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

പ്രതിരോധശേഷി

ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ള മത്തി കഴിയ്ക്കുന്നത് രോഗങ്ങളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

പ്രമേഹമുള്ളവര്‍ക്കും മികച്ചത്

ധാരാളം പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ മത്തി ശീലമാക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും അതുവഴി ടൈപ്പ്-2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.

എല്ലുകളുടെ ആരോഗ്യം

മത്തിയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.