play-sharp-fill
ഐ.ജി ലക്ഷ്മണ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; 1.10 ലക്ഷം കവർന്നു ; ഉദ്യോഗസ്ഥരുടെ ഐ.ഡി കാർഡ് ഉൾപ്പെടെ കാണിച്ചായിരുന്നു തട്ടിപ്പ് 

ഐ.ജി ലക്ഷ്മണ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; 1.10 ലക്ഷം കവർന്നു ; ഉദ്യോഗസ്ഥരുടെ ഐ.ഡി കാർഡ് ഉൾപ്പെടെ കാണിച്ചായിരുന്നു തട്ടിപ്പ് 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. ഐ.ജി ജി. ലക്ഷ്മണയുടെയും ഡിവൈ.എസ്.പി എം.ഐ ഷാജിയുടെയും പേര് ഉപയോഗിച്ചായിരുന്നു പണം തട്ടിയത്. തട്ടിപ്പിനിരയായ തിരുവനന്തപുരം നഗരൂർ സ്വദേശി രഞ്ജിത്തിന് 1.10 ലക്ഷം രൂപയാണു നഷ്ടമായത്. ഉദ്യോഗസ്ഥരുടെ ഐ.ഡി കാർഡ് ഉൾപ്പെടെ കാണിച്ചായിരുന്നു തട്ടിപ്പ്

പൗൾട്രി ഫാം നടത്തിവരുന്ന രഞ്ജിത്തിന് ഈ മാസം അഞ്ചിനാണ് ഫർണിച്ചർ ഇറക്കിനൽകാമെന്നു പറഞ്ഞ് ഫോൺ വന്നത്. ഫർണിച്ചർ സാധനങ്ങൾ തിരയുന്നതിനിടയിലായിരുന്നു രഞ്ജിത്തുമായി ഒരാൾ ഫോണിൽ ബന്ധപ്പെടുന്നത്. 1.10 ലക്ഷം രൂപ മുൻകൂറായി വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.ജി ലക്ഷ്മണയും ഡിവൈ.എസ്.പി ഷാജിയും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും തന്നെ വിശ്വസിക്കാമെന്നും തട്ടിപ്പുകാരൻ പറഞ്ഞു. അങ്ങനെ ഇന്ത്യൻ പോസ്റ്റ് വഴി ചോദിച്ച തുക രഞ്ജിത്ത് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിനുശേഷം വീണ്ടും വിളിച്ച് ഡെലിവറി ചാർജായി 90,000ത്തോളം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണു സംശയം തോന്നി ഇദ്ദേഹം പൊലീസിനെ അറിയിക്കുന്നത്.