play-sharp-fill
ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം; രണ്ടരക്കോടി രൂപയുടെ നഷ്ടം

ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം; രണ്ടരക്കോടി രൂപയുടെ നഷ്ടം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നരുവാമൂട്ടിൽ തടി ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

നരുവാമൂട് അമ്മാനൂർകോണത്ത് റിട്ട. എസ്.ഐ. വിജയന്റെ ഫർണിച്ചർ ഗോഡൗണ് പൂർണമായും കത്തിനശിച്ചത്. അഗ്നിരക്ഷാ സേനയുടെ നെയ്യാറ്റിൻകര, കാട്ടാക്കട, വിഴിഞ്ഞം യൂണിറ്റുകളിൽനിന്ന് അഞ്ചിലധികം വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയന്റെ വീടിനോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്താണ് ഫർണിച്ചർ നിർമിക്കുന്ന ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഏകദേശം രണ്ടരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപ്പിടിത്തത്തിനുളള കാരണം വ്യക്തമല്ല.