Spread the love

സിനിമാ ഡെസ്‌ക്

video
play-sharp-fill

കൊച്ചി: ലോകം മുഴുവൻ കോവിഡിന്റെ പുറകെയാണ്. കോവിഡിൽ നിന്നും രക്ഷപെടാൻ ആളുകളും വൻ കിട രാജ്യങ്ങളും നെട്ടോട്ടത്തിലാണ്. ഇതിനിടെയാണ് കോവിഡിനെ തോൽപ്പിച്ചോടിക്കാൻ നുറുങ്ങു നമ്പരുകളുമായി ഓരോ താരങ്ങൾ രംഗത്ത് എത്തുന്നത്. നടി മംമ്താ മോഹൻദാസാണ് ഇപ്പോൾ കോവിഡിനെ തുരത്താനുള്ള വിദ്യ പുറത്തു വിട്ടിരിക്കുന്നത്. കോവിഡിനെ തോൽപ്പിക്കാൻ സാധിക്കുന്നത് മാസ്‌കിലൂടെ മാത്രമാണ് എന്നു മംമ്ത വ്യക്തമാക്കുന്നു.

വർഷങ്ങളായി മാസ്‌ക് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന് വ്യക്തമാക്കുകയാണ് നടി മംമ്ത മോഹൻദാസ്. എപ്പോഴും കൂടെ കൊണ്ടു നടന്നാൽ, പല ദുരിതങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മാസ്‌ക് കൂടെയുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴു വർഷമായി മാസ്‌ക് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. കാൻസർ പിടികൂടിയതോടെ 2013 ൽ മജ്ജ മാറ്റിവയ്ക്കൽ നടത്തേണ്ടി വന്നതോടെയാണു മാസ്‌ക് കൂടെ കൂടിയത്. ഒന്നര മാസത്തോളം ആരുമായും ഇടപഴകാതെയൊരു മുറിയിൽ കഴിയേണ്ടി വന്നു. മിക്കപ്പോഴും മാസ്‌ക് ധരിക്കേണ്ടി വന്നിരുന്നു. അങ്ങനെ അതൊരു ശീലമായെന്ന് താരം പറയുന്നു.

ഒരിക്കലും ശ്വാസംമുട്ടലോ അസ്വസ്ഥതയോടെ ഇതു മൂലമുണ്ടായിട്ടുമില്ല. പല തരത്തിലുള്ള ആളുകളുമായും പല സാഹചര്യത്തിലും ഇടപഴകേണ്ടിവരുമ്പോൾ അതൊരു സുരക്ഷയാണ്. തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടുകളുണ്ടായേക്കാം. പക്ഷേ, എത്ര വലിയ രക്ഷാമാർഗമാണിതെന്നു തിരിച്ചറിഞ്ഞാൽ അതിനെയൊക്കെ സുഖമായി മറികടക്കാമെന്നും മംമ്ത വ്യക്തമാക്കുന്നു.

കേരളവും ഇപ്പോൾ മാസ്‌കിനെ വസ്ത്രത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ മാസ്‌ക് ഇപ്പോൾ ട്രെൻഡായും കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മാസ്‌കിന്റെ പേരിൽ താരങ്ങൾ നടത്തുന്ന പ്രചാരണം ശക്തമായിരിക്കുന്നത്. ഇത് ഒരു പരിധിവരെ രോഗം പ്രതിരോധിക്കുന്നതിനും കേരളത്തിനു സഹായകരമാണ്.