മാസപ്പടി കേസിലെ ഇ. ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി പരാതിക്കാരനായ അഡ്വ. ഷോൺ ജോർജ്

Spread the love

 

സ്വന്തം ലേഖകൻ
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടി കേസിലെ ഇ. ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി പരാതിക്കാരനായ അഡ്വ. ഷോൺ ജോർജ്.

video
play-sharp-fill

കേസിൽ സിബിഐയുടെ അന്വേഷണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസ് ഒരു ഗുരുതര സാമ്പത്തിക കുറ്റകൃത്യമാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തിലാണ് എസ് എസ് ഐ ഒ ക്ക് ഒപ്പം ഇ ഡി അന്വേഷണം ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ.ഡിയുടെ പുതിയ നീക്കത്തിൽ താൻ സന്തുഷ്ടനാണെന്നും ഷോൺ ജോർജ് പ്രതികരിച്ചു.

കേസിൽ നടപടി ഉണ്ടായില്ലെങ്കിൽ അത് സിപിഎം ബിജെപി അഡ്ജസ്റ്റ്മെന്റ് ആണെന്നും, നടപടി ഉണ്ടായാൽ അതിനെ രാഷ്ട്രീയപ്രേരീതമാണെന്നും പറയുന്ന പ്രതിപക്ഷത്തിനുള്ള മറുപടി കൂടിയാണ് ഇഡി അന്വേഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.