Spread the love

തിരുവനന്തപുരം: കലാച്ചി നോവല്‍ വിവാദത്തില്‍ പ്രതികരണവുമായി കെ.ആർ. മീര. എയറില്‍ നില്‍ക്കുന്ന സമയമാണെന്നും എല്ലാക്കാലത്തും എയറില്‍ നിന്നാണ് എഴുതിയതെന്നും അവര്‍ പറഞ്ഞു. ഏറ് കിട്ടുന്ന കല്ലുകള്‍ കൊണ്ട് കൊട്ടാരം പണിയും. എന്ത്പ്രശ്നങ്ങൾ ഉണ്ടായാലും എഴുത്ത് തുടരുമെന്നും ഞങ്ങളെ പോലെ ഉള്ളവരോട് ചേർന്ന് നില്‍ക്കാൻ സാധിക്കുന്നത് ഇടതുപക്ഷത്തിനാണെന്നും അവർ പറഞ്ഞു. അതുകൊണ്ടാണ് ഇടതുപക്ഷത്തോട് ചേർന്നു നില്‍ക്കുന്നത്.

video
play-sharp-fill

എഴുത്തുകാർക്ക് രാഷ്ട്രീയം പറയാമോ എന്നാണ് ചോദിക്കുന്നത്, കലാച്ചി കടുത്ത പ്രയത്നമെടുത്ത് എഴുതിയ പുസ്തകം. ദീർഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലം. അഭിപ്രായം പറയുന്ന സ്ത്രീകളെ നിശബ്ദരാക്കാനാനാണ് കാലളങ്ങളായുള്ള ശ്രമമെന്നും മീര വ്യക്തമാക്കി.

അനുകരണ വിവാദങ്ങളില്‍ പുരുഷന്മാരുടെ പേര് പറയില്ല. പകരം ദീപയടി എന്ന് പറയും. ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച്‌ കവിത പ്രസിദ്ധീകരിപ്പിച്ചു. ഒടുവില്‍ ചതിക്കപ്പെട്ടയാള്‍ ശിക്ഷിക്കപ്പെടുന്നു. ചതിച്ചയാളോട് ചോദ്യമില്ലെന്നും മീര പറഞ്ഞു. ജീവിതകാലം മുഴുവൻ ബാഡ്ജ് കുത്തി കൊടുത്തു. ദീപയടിയെ മീരയടി എന്ന് പറയുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ഞാൻ എഴുതിയ പുസ്തകങ്ങള്‍ നോക്കാമെന്നും അവർ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് എതിരെയും രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമ അധർമ്മമാണ് നടക്കുന്നത്. അനാവശ്യമായ കാര്യങ്ങള്‍ ആഘോഷമാക്കുന്നു. മാധ്യമപ്രവർത്തകർ മനുഷ്യത്വത്തോടെയാണ് മുൻകാലങ്ങളില്‍ എഴുത്തുകാരെ സമീപിച്ചിരുന്നത്. വിശ്വസിക്കാൻ ഇഷ്ടമുള്ളത് വിശ്വസിക്കുമെന്നും പറഞ്ഞു. എന്റെ പുസ്തകങ്ങള്‍ എനിക്ക് വേണ്ടി സംസാരിക്കും. ഇടതുപക്ഷത്തിന് ഒരു പ്രത്യയശാസ്ത്രം ഉണ്ട്. വെറുപ്പിന്റെ ആശയത്തെ എങ്ങനെ എഴുത്തുകാർക്ക് പിന്തുണയ്ക്കാനാകും. എന്ത് കൊണ്ട് എഴുതിയില്ല എന്ന ഭാവി തലമുറയുടെ ചോദ്യങ്ങളെ മാത്രമെ ഭയമുള്ളൂ. മറ്റൊന്നിനെയും ഭയമില്ല.

എന്റേതായ ഒരു വേദനയെ പറ്റി സ്വാർത്ഥയാകാൻ എനിക്കാവില്ല. ഇനി വരുന്ന എഴുത്തുകാരികളെ വെറുതെ വിടൂവെന്നും മീര പറഞ്ഞു. എഴുത്തുകാരോട് കുറച്ച്‌ കൂടി അനുകമ്പ ഉള്ളവരാകൂവെന്നും ഇനി ഒരു 20 പുസ്തകം കൂടി എഴുതണമെന്നുണ്ടെന്നും അവർ പറഞ്ഞു