video
play-sharp-fill

വിവാഹ വാഗ്ദാനം നൽകി പതിനേഴ്കാരിയെ പീഡിപ്പിച്ചു ;യുവാവ് പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പതിനേഴ്കാരിയെ പീഡിപ്പിച്ചു ;യുവാവ് പിടിയിൽ

Spread the love

 

സ്വന്തം ലേഖിക

തൃശൂർ: പ്രണയം നടിച്ച് 17കാരിയെ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷ് (31) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി മാസത്തിൽ പെൺകുട്ടിയെ പ്രണയം നടിച്ച് തന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. പരാതിക്ക് പിന്നാലെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയോട് ഇയാൾ വിവാഹ വാഗ്ദാനം നടത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.