
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിച്ച ഫാമിലി-റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായ മധുവിധു മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. ഏപ്രില്‍ 23ന് ആഗോളതലത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ വമ്പന്‍ കയ്യടിയാണ് ലഭിച്ചത്.
ഷറഫുദ്ദീൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്തകുമാര്‍–മാളവിക കൃഷ്ണദാസ് എന്നിവര്‍ സഹനിര്‍മാണം വഹിച്ചിരിക്കുന്ന ഈ ചിത്രം, അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാമത്തെ പ്രോജക്റ്റാണ്.
പ്രണയം, കോമഡി, കുടുംബ വികാരങ്ങള്‍ എന്നിവ മനോഹരമായി കോര്‍ത്തിണക്കി കഥ പറയുന്ന ചിത്രം തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ‘മധുവിധു’ ഇപ്പോൾ കേരളമെമ്പാടും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ദിവസേന പ്രേക്ഷക തിരക്ക് കൂടിവരുന്ന ചിത്രം ഷറഫുദ്ദീനിന് മറ്റൊരു ഹിറ്റായി മാറുന്ന സൂചനയാണ് നല്‍കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ ഇന്റര്‍വെല്‍ ട്വിസ്റ്റ് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. അഞ്ചു പുരുഷന്മാര്‍ മാത്രമുള്ള, സ്ത്രീകളില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.
പ്രശസ്ത നടി ബിന്ദു പണിക്കർയുടെ മകള്‍ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. മികച്ച പ്രകടനമാണ് കല്യാണി കാഴ്ചവെച്ചിരിക്കുന്നത്. ഷറഫുദ്ദീൻ–കല്യാണി ജോഡിയുടെ പ്രണയ രംഗങ്ങളും ശ്രദ്ധേയമാണ്.
ഇവരെ കൂടാതെ ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമല്‍ ജോസ്, സഞ്ജു മധു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഓരോരുത്തരുടെയും കോമഡി ടൈമിംഗ് ചിത്രത്തിന് വലിയ ശക്തിയാണ് നല്‍കുന്നത്, പ്രത്യേകിച്ച് ജഗദീഷും അസീസ് നെടുമങ്ങാടും മികച്ച കയ്യടി നേടുന്നു.







