
ഒറ്റയടിക്ക് വൻ മുന്നേറ്റം, സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ (എട്ട് ഗ്രാം) സ്വർണത്തിൻ്റെ നിരക്കിൽ 560 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,080 രൂപയിലേക്ക് കുതിച്ചുയർന്നു.
ഒരാഴ്ച കാലയളവിലെ ഉയർന്ന വിലനിലവാരമാണിത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 63,520 രൂപയായിരുന്നു. ആനുപാതികമായി ഒരു ഗ്രാം സ്വർണത്തെ വിലയിലും ഇന്ന് വർധന കുറിച്ചു.
സംസ്ഥാനത്തെ ആഭരണ വിപണിയിൽ ഒരു ഗ്രം സ്വർണത്തിന്റെ നിരക്കിൽ 70 രൂപയുടെ വർധന രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 8,010 രൂപയായി ഉയർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കൊച്ചി വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടന്നത് 7,940 രൂപ നിലവാരത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിപണി വിലയിൽ മാറ്റമില്ലാതെ നിന്നശേഷമാണ് ഒറ്റയടിക്ക് വൻ മുന്നേറ്റം കുറിച്ചത്.