
കൊടും വേനലിലും മഞ്ഞ് പുതച്ച കാഴ്ചകള്‍ ; മനോഹരമായൊരു യാത്ര ; കാന്തല്ലൂര്‍-മറയൂര്‍ പാക്കേജ് ; യാത്ര സംഘടിപ്പിക്കുന്നത് കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ; ചിലവ് 1620 രൂപ മാത്രം
വിഷു കഴിഞ്ഞ ക്ഷീണം മാറിയോ? എങ്കില്‍ മനോഹരമായൊരു യാത്ര പോയാലോ? ഒട്ടും ചൂടില്ലാത്തതി ഭംഗി വേണ്ടുവോളം ആസ്വദിക്കാൻ കഴിയുന്ന ഒരിടം.
ഏതാണെന്നല്ലേ? ഇടുക്കിയിലെ മനോഹരമായ മറയൂരും കാന്തല്ലൂരും. കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് ഇവിടേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 26 ന് പുറപ്പെടുന്ന യാത്രയുടെ വിശദവിവരങ്ങള്‍ നോക്കാം
26 ന് അതിരാവിലെ 4 മണിയോടെ കോട്ടയം സ്റ്റാന്റില്‍ നിന്നും ബസ് തിരിക്കും. ആദ്യ യാത്ര മറയൂരേക്കാണ്. പ്രകൃതി ഭംഗിക്ക് പേരുകേട്ട മറയൂർ ചന്ദനക്കാടുകള്‍ സ്വാഭാവികമായി തഴച്ചുവളരുന്ന കേരളത്തിലെ ഏക സ്ഥലം കൂടിയാണ്. ഇവിടുത്തെ പച്ചപ്പ് നിറഞ്ഞ കുന്നുകളും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം സഞ്ചാരികള്‍ക്ക് വേണ്ടുവോളം ആസ്വദിക്കാം. തെക്കിന്റെ കാശ്മീരായ മൂന്നാറിനെ പോലെ തന്നെ പൊതുവെ തണുപ്പാണ് ഇവിടെ. എന്നാല്‍ മൂന്നാറ് പോലെ ഇവിടെ കാര്യമായി മഴ ലഭിക്കാറില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ടൊക്കെ നെല്‍ കൃഷിക്ക് പേരുകേട്ട ഇടമായിരുന്നു മറയൂർ. എന്നാല്‍ ഇവിടുത്തെ പ്രധാന കൃഷി ഇപ്പോള്‍ കരിമ്ബാണ്. ഇവിടുത്തെ ശർക്കരയും വളരെ പ്രസിദ്ധമാണ്. മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്. ഇവിടെയെത്തിയാല്‍ ശർക്കര ഉത്പാദന യൂണിറ്റുകളും കരിമ്ബിൻ തോട്ടങ്ങളുമൊക്കെ ധാരാളം കാണാം. മറയൂരിലെ മുനിയറകള്‍ മറ്റൊരു പ്രധാന കാഴ്ചയാണ്.
മുരുകൻമല, ഭ്രമരം വ്യൂ പോയിന്റ്, സ്ട്രോബറി ഫാം, ശർക്കര ഫാക്ടറി, മറയൂർ ചന്ദനക്കാടുകള്‍, ലക്കം വെള്ളച്ചാട്ടം, എന്നിവയെല്ലാം ഇവിടെയെത്തിയാല്‍ കാണം.
മറയൂരില്‍ നിന്നും ജീപ്പ് സവാരിയായിട്ടാണ് കാന്തല്ലൂരിലേക്ക് തിരിക്കുക. കൊടും വേനലിലും മഞ്ഞ് പുതച്ച കാഴ്ചകള്‍ നിങ്ങള്‍ക്ക് കാന്തല്ലൂരില്‍ ആസ്വദിക്കാനാകും. ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരില്‍ അവിടുത്തെ കൃഷിക്കാഴ്ചകളാണ് സഞ്ചാരികളെ വരവേല്‍ക്കുക. ജൂണ്‍ മാസം മുതല്‍ ഇവിടെ ആപ്പിള്‍ തോട്ടങ്ങള്‍ പാകമായി തുടങ്ങും. പിന്നീട് ആപ്പിള്‍ പറിക്കാനും കാണാനുമൊക്കെയായി വരുന്നവരുടെ തിരക്കായിരിക്കും. എന്തായാലും ഏപ്രിലിലെ കാന്തല്ലൂർ കാഴ്ചകളും നിങ്ങളെ മടുപ്പിക്കില്ല.
ഇനി യാത്രയുടെ ചിലവിനെ കുറിച്ച് അറിയാം
ജീപ്പ് സഫാരി, എൻട്രി ടിക്കറ്റ് ചാർജ്, ഭക്ഷണ ചെലവ് എന്നിവയെല്ലാം യാത്രക്കാർ തന്നെ വഹിക്കണം. പാക്കേജിന് ആകെ വരുന്ന ചിലവ് 1620 രൂപയാണ്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 8089158178 എന്ന നമ്ബറില്‍ ബന്ധപ്പെടാം.
നെഫർറ്റി യാത്രയും പൊൻമുടി യാത്രയും മറക്കേണ്ട
കോട്ടയത്ത് നിന്ന് ഏപ്രില്‍ മാസങ്ങളില്‍ പോയി വരാൻ മറ്റ് രണ്ട് പാക്കേജ് കൂടിയുണ്ട്. ഒന്ന് നെഫർറ്റിറ്റിയില്‍ ഒരു ആഡംബര കപ്പല്‍ യാത്ര. ഏപ്രില്‍ 24 നാണ് ഈ യാത്ര പുറപ്പെടുക. അഞ്ച് മണിക്കൂർ അറബിക്കടലില്‍ അടിച്ചുപൊളിക്കാം. ഭക്ഷണവും പാട്ടുമൊക്കെയായി സമയം പോകുന്നത് അറിയുകയേ ഇല്ല.
രസകരമായ ഗെയിമുകള്‍, ലൈവ് മ്യൂസിക്, ബുഫെ ഡിന്നർ, മ്യൂസിക് വിത്ത് ഡാൻസ്, അപ്പർ ഡക്ക് ഡിജെ ഒക്കെയായിരിക്കും പാക്കേജില്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാൻ സാധിക്കുക. അഞ്ച് മുതല്‍ 10 വയസുവരെയുള്ള കുട്ടികള്‍ക്ക് 1420 രൂപയാണ് പാക്കേജ് ചെലവ്. മറ്റുള്ളവർക്ക് 3620 രൂപയും.
പൊൻമുടി നെയ്യാർ ഡാം പാക്കേജ് ഏപ്രില്‍ 27 നാണ്. കോട്ടൂർ കാപ്പ് കടവ് ആനപരിപാലന കേന്ദ്രമൊക്കെ പാക്കേജില്‍ ആസ്വദിക്കാനാകും. ഇവിടെ ബാംബൂ, റിവർ റാഫ്റ്റിംഗ് ഒക്കെയുണ്ട്. രാവിലെ നാല് മണിക്കാണ് കോട്ടയത്ത് നിന്നും യാത്ര പുറപ്പെടുക. ഒരാള്‍ക്ക് 1000 രൂപയാണ് പാക്കേജിന് ചെലവ്.