Spread the love

കോട്ടയം : പത്താമത് ഓൾ കേരള മാർ ബസേലിയൻ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ – ബാഡ്മിന്റൺ ടൂർണമെന്റ് കോട്ടയം മാർ ബസേലിയോസ് സ്കൂളിൽ സംഘടിപ്പിച്ചു.

video
play-sharp-fill

ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങളിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇല്ലിക്കൽ എക്സൽഷ്യർ ഇംഗ്ലീഷ് സ്കൂൾ ആതിഥേയരാ‍യ മാർ ബസേലിയോസിനെ പരാജയപ്പെടുത്തികൊണ്ട് വിജയികളായി.

സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ബി.എം.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ എക്സൽഷ്യർ ഇംഗ്ലീഷ് സ്കൂളിനെ പരാജയപ്പെടുത്തി.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മാർ ബസേലിയോസ് പബ്ലിക് സ്കൂൾ എക്സൽഷ്യർ ഇംഗ്ലീഷ് സ്കൂളിനെയും, സബ്-ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എ.കെ.എം ചങ്ങനാശ്ശേരി മാർ ബസേലിയോസിനെ പരാജയപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാഡ്മിന്റൺ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി സ്കൂൾ വിജയികളായി.

കോട്ടയം ലൂർദ്ദ് സ്കൂൾ ഇരു വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി.
മത്സരങ്ങൾക്കു ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായ  സെജിൻ മാത്യു (ഇന്ത്യൻ ഇൻ്റർനാഷണൽ ബാസ്ക്കറ്റ് ബോൾ പ്ലെയർ) വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.

അഡ്മിനിസ്ട്രേറ്റർ ഫാദർ സജി യോഹന്നാൻ, പ്രിൻസിപ്പൽ നിനി എബ്രഹാം എന്നിവർ സംസാരിച്ചു.