മുണ്ടക്കയം ഇർഷാദിയ അക്കാദമിയിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി
സ്വന്തം ലേഖകൻ
മുണ്ടക്കയം: ഇർഷാദിയ അക്കാദമിയിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. ഇർഷാദിയ പ്രസിഡണ്ട് അഷ്‌റഫ് മുസ്ലിയാരുടെ അധ്യക്ഷത വഹിച്ചു. പരീത്കുഞ്ഞ് ഇല്ലിക്കൽ പതാക ഉയർത്തി.മദ്രസ വിദ്യാർത്ഥികളായ ആമിൽ,അൽത്താഫ്, നാഫില ജെനീഷ് എന്നിവർ ദേശീയ ഗാനം ആലപിച്ചു.
സജ്ജാദ് (വിദ്യാർത്ഥി )ഭരണ ഘടന ആമുഖം വായിച്ചു.
പ്രതിജ്ഞ പ്രധാനാധ്യാപകൻ അബ്ദുൽ റഹ്മാൻ സഖാഫി ഈരാറ്റുപേട്ട ചൊല്ലിക്കൊടുത്തു. റിപ്പബ്ലിക് ദിന സന്ദേശം ഇർഷാദിയ അക്കാദമി ജനറൽ സെക്രട്ടറി മുഹമ്മദ് ലിയാഖത്ത് സഖാഫി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗത്തിൽ കേരള മുസ്ലിം ജമാത്ത് സോൺ സെക്രട്ടറി അബ്ദുൽ ഖാദർ ചോറ്റി, അലവി ഫൈസി, ഹാഫിസ് ആസാദ് ഫാളിലി, അജ്മൽ അദനീ, നൗഷാദ് പള്ളിക്കൽ, റമീസ്‌കോയ, ആഷിക്ക്, എൻ.എ അശ്‌റഫ്, ഷാജി മുസ്തഫ, ഇസ്മായിൽ ഹാജി, ശരീഫ ്കുരാപള്ളി, ഷാഹുൽ കരിങ്കപ്പാറ, അയ്യൂബ് പള്ളിക്കൽ, തുടങ്ങി ഇർശാദ് അക്കാദമി, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, ഹാപ്പി ലൈഫ് പ്രവർത്തകർ പരിപാടികളിൽ പങ്കെടുത്തു