മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ആതിഥേയത്വം വഹിക്കുന്ന വോളിബോൾ ടൂർണമെന്റ് – 2025 ഇന്നാരംഭിക്കും: 12 -ന് സമാപനം: ഇന്ന് വൈകുന്നേരം 3ന് മാണി സി.കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
മാന്നാനം : കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ആതിഥേയത്വം വഹിക്കുന്ന വോളിബോൾ ടൂർണമെന്റ് – 2025 ഇന്ന് മുതൽ 12 വരെ സ്കൂൾ മൈതാനത്ത് നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ 18 ടീമുകൾ പങ്കെടുക്കും.
ഇന്ന് വൈകുന്നേരം 3ന് നടക്കുന്ന സമ്മേളനം മാണി സി.കാപ്പൻ എംഎൽഎ ഉദ്ഘാട നം ചെയ്യും. ഫാ. ഡോ. ജയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
കാരന്തൂർ മാർക്കസ് എച്ച്എസ്എസും ഗോ തുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് വോളിബോൾ അക്കാദമിയും തമ്മിലാണ് ഉദ്ഘാടന മത്സരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
12ന് നടക്കുന്ന സമാപന
സമ്മേളനത്തിൽ മാന്നാനം ആശ്രമാധിപൻ ഫാ. ഡോ. കുര്യൻ ചാലങ്ങാടി അധ്യക്ഷത വഹിക്കും. സംവിധായകൻ പ്രസാദ് വാളച്ചേരിൽ മുഖ്യാതിഥിയായിരിക്കും. ടൂർണമെന്റിൽ
വിജയികളാകുന്നവർക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കുമെന്ന് മാന്നാനം സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ ഫാ. ഡോ. ജയിംസ് മുല്ലശ്ശേരി അറിയിച്ചു