Spread the love

കോട്ടയം: കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടമ്മയുടെ പരാതിയിൽ കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാത്ത ഉദ്യോഗസ്ഥന് പിഴയും നല്ലനടപ്പും ശിക്ഷ. മണിമല സ്റ്റേഷനിലെ എസ്.എച്ച്‌.ഒ. ആയിരുന്ന പി.എസ്. വിനോദിനാണ് കോടതി ശിക്ഷ വിധിച്ചത്.

video
play-sharp-fill

ചാമംപതാൽ സ്വദേശിനിയായ വീട്ടമ്മയുടെ വസ്തുവില്‍ അതിക്രമങ്ങള്‍ കാണിച്ചെന്ന പരാതിയില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥന്‍ കോടതി ഉത്തരവിനെ മാനിച്ചില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതെ കോടതി ഉത്തരവ് ലംഘിച്ച്‌ അനാദരവുകാട്ടിയെന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ തുടർ നടപടികൾ ഒന്നും പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. തുടർന്നാണ് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) പിഴയും നല്ല നടപ്പിനും ശിക്ഷിച്ചത്. പരാതിക്കാരിക്കു വേണ്ടി അഡ്വ.ഡി.മുരളീധര്‍ കോടതിയില്‍ ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group