
മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ പോയ യുവാവ് നൂലുവേലി കടവിൽ ഒഴുക്കിൽ പെടുകയായിരുന്നു; രണ്ടു ദിവസത്തെ തിരച്ചിലിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്
മല്ലപ്പള്ളി: മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടാങ്ങൽ നിയാസ് മൻസിലിൽ നാസറിന്റെ മകൻ നിയാസ് (32) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വായ്പ്പൂര് വൈദ്യശാല പ്പടിക്കു സമീപത്തുനിന്നും നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം നാലരയോടെ സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ പോയ നിയാസ് മണിമലയാറ്റിലെ കോട്ടാങ്ങൽ നൂലുവേലി കടവിൽ ഒഴുക്കിൽ പെടുകയായിരുന്നു. പെരുമ്പെട്ടി പൊലിസും അഗ്നി രക്ഷാ സേനയും സ്കൂബ സംഘവും രണ്ടു ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ മണിമലയാറ്റിലൂടെ ഒഴുകി പോകുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം നാട്ടുകാരാണ് കരക്കെത്തിച്ചത്. മാതാവ് ഷെരീഫ. പെരുമ്പെട്ടി പൊലിസ് മേൽ നടപടി സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0