video
play-sharp-fill

മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം; ഡ്രൈവർക്കും യാത്രക്കാരനും ഗുരുതര പരുക്ക്

മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം; ഡ്രൈവർക്കും യാത്രക്കാരനും ഗുരുതര പരുക്ക്

Spread the love

മംഗളൂരു: മംഗളൂരുവിലെ ഗരോഡിക്ക് സമീപം ഓട്ടോറിക്ഷയിൽ സ്‌ഫോടനം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരുക്കേറ്റു.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിർത്തിയ സമയത്താണ് സ്ഫോടനമുണ്ടായത്. ഓട്ടോറിക്ഷാ ഡ്രൈവറെയും പൊള്ളലേറ്റ യാത്രക്കാരനെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നും സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group