ടിക്ക് ടോക്ക് സുഹൃത്തുക്കൾ ചതിച്ചു: മിഠായി കഴിച്ച് റോഡരികിൽ തലകറങ്ങി വീണ് പതിമൂന്നുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ടിക്ക് ടോക്ക് സുഹൃത്തുക്കൾ ചതിച്ചു: മിഠായി കഴിച്ച് റോഡരികിൽ തലകറങ്ങി വീണ് പതിമൂന്നുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: ടിക്ക് ടോക്കിലെ സുഹൃത്തുക്കൾ നൽകിയ
മിഠായി കഴിച്ച പതിമൂന്നുകാരി റോഡരികിൽ തലകറങ്ങി വീണു.
ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട രണ്ട് യുവാക്കളാണ് റോഡരികിൽ നിന്ന പെൺകുട്ടിയ്ക്ക് മിഠായി കഴിക്കാൻ നൽകിയത്.
ഉള്ളൂർ പട്ടം മരപ്പാലത്തിന് സമീപം ദുരൂഹസാഹചര്യത്തിൽ അജ്ഞാത വസ്തു കഴിച്ച് റോഡരികിൽ കുഴഞ്ഞു വീണ പെൺകുട്ടിയെ നാട്ടുകാരും , പൊലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അബോധാവസ്ഥയിൽ കണ്ടെത്തിയ 13കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിക് ടോക് വഴി പരിചയപ്പെട്ട യുവാക്കൾ നൽകിയ വസ്തു കഴിച്ച് ബോധം നഷ്ടപ്പെട്ടെന്നാണ് പെൺകുട്ടി പറയുന്നത്.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പെൺകുട്ടി കുഴഞ്ഞ് വീണതോടെ യുവാക്കൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
പെൺകുട്ടിനഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് . എന്താണ് നൽകിയതെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
കുടുംബശ്രീക്ക് പോയി വന്ന പെൺകുട്ടിയുടെ അമ്മ കുട്ടിയെ കാണാതായതോടെ അന്വേഷിക്കുകയും തൊട്ടടുത്തുണ്ടായിരുന്ന ഇലക്ഷൻ സ്‌ക്വഡ് പ്രവർത്തകരുമായി എത്തിയപ്പോൾ വീടിനടുത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെന്നാണ് പെൺകുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്.