മണർകാട് കൊറോണ സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവർ അഭയത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലും എത്തി: കോഴിക്കോട് മുതൽ കോട്ടയം മെഡിക്കൽ കോളേജ് വരെയുള്ള റൂട്ട്മാപ്പ് ഇങ്ങനെ

മണർകാട് കൊറോണ സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവർ അഭയത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലും എത്തി: കോഴിക്കോട് മുതൽ കോട്ടയം മെഡിക്കൽ കോളേജ് വരെയുള്ള റൂട്ട്മാപ്പ് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട് കൊറോണ സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. കോഴിക്കോട് മുതൽ കോട്ടയം മെഡിക്കൽ കോളേജ് വരെയുള്ള റൂട്ട്മാപ്പാണ് ഇപ്പോൾ ജില്ലാ ഭരണകൂടം പുറത്തു വിട്ടിരിക്കുന്നത്. ഏപ്രിൽ 17 മുതൽ ഏപ്രിൽ 27 വരെയുള്ള റൂട്ട്മാപ്പാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കോഴിക്കോട് നിന്നെത്തി ഹോം ക്വാറന്റൈയിനിൽ പ്രവേശിക്കണമെന്ന നിർദേശവും ഇയാൾ ലംഘിച്ചു.

ഏപ്രിൽ 17 ന് പുലർച്ചെ 2.15 മുതൽ രാവിലെ 7.45 വരെ ഇദ്ദേഹം കോഴിക്കോട് ബേപ്പൂർ ഫോർട്ടിൽ നസീറിന്റെ തേങ്ങാക്കടയിലുണ്ടായിരുന്നു. ഇവിടെ നിന്നും കോട്ടയത്തിന് യാത്ര തിരിച്ചു. തുടർന്നു ഏപ്രിൽ 17 ന് രാവിലെ പത്തു മുതൽ വൈകിട്ട് 3.30 വരെ മണർകാട്ടെ വീട്ടിൽ തന്നെയുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 19 ന് വൈകിട്ട് 05.30 മുതൽ വൈകിട്ട് 06.30 വരെ ഏറ്റുമാനൂർ പേരുർ കവലിയുള്ള പച്ചക്കറിമാർക്കറ്റിൽ ഇയാൾ എത്തി. ഏപ്രിൽ 19 ന് രാവിലെ 09.30 മുതൽ 10.30 വരെ മണർകാട്ട് വയലാട്ട് വീട്ടിലെ കമ്മ്യൂണിറ്റി കിച്ചണിൽ ഇയാൾ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഏപ്രിൽ 21 ന് വൈകിട്ട് 05.30 മുതൽ വൈകിട്ട് 06.30 വരെ കോട്ടയം മാർക്കറ്റിൽ എത്തി. ഏപ്രിൽ 22 നും 23 നും മണർകാട്ട് സഖറിയായുടെ ഓയിൽമില്ലിൽ ജോലി ചെയ്തിട്ടുണ്ട്. 24 ന് രാവിലെ 10.30 ന് മണർകാട് കവലയിലെ പി.എസ്.എം സ്റ്റേഷനറി ഷോപ്പിൽ എത്തി.

ഏപ്രിൽ 25 ന് വൈകിട്ട് സുഹൃത്തിന്റെ ബൈക്കിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിയ ഇദ്ദേഹം രാത്രി എട്ടു മുതൽ എട്ടര വരെ ഇവിടെ ചിലവഴിച്ചിട്ടുണ്ട്. ഏപ്രിൽ 26 ന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു ജില്ലാ ജനറൽ ആശുപത്രിയിൽ എത്തി ഇദ്ദേഹത്തിന്റെ സാമ്പിൾ ശേഖരിച്ചു. തുടർന്നു ആംബുലൻസിൽ വീട്ടിലേയ്ക്കു എത്തിച്ചു.

ഏപ്രിൽ 27 ന് കോവിഡ് 19 പോസിറ്റീവ് ആണ് കണ്ടെത്തിയതിനെ തുടർന്നു ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പ്രവേശിപ്പിച്ചു.