
പൊൻകുന്നത്ത് യുവാവിനെ മർദിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമം ;കാഞ്ഞിരപ്പള്ളി സ്വദേശികളായ പ്രതികൾ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം : പൊൻകുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാഞ്ഞിരപ്പള്ളി ഇടക്കുന്നം കുഴിവേലിൽ വീട്ടിൽ കൃഷ്ണൻകുട്ടി മകൻ പല്ലക്ക് എന്ന് വിളിക്കുന്ന റ്റിനു കൃഷ്ണൻകുട്ടി (32), കുന്നുംഭാഗം ചേപ്പുംപാറ പടലുങ്കൽ വീട്ടിൽ ഷാജി മകൻ രാഹുൽ ഷാജി(27) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇന്നലെ വൈകിട്ടോടുകൂടി കുന്നുംഭാഗം ഗവൺമെന്റ് ആശുപത്രിയുടെ സമീപത്തുള്ള കടയുടെ മുന്നിൽ വച്ച് ജിഷ്ണു എന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽപട്ടിയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കത്തിനോടുവിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ എല്ലാരും ചേർന്ന് യുവാവിനെ മർദിച്ചതിന് ശേഷം കത്തികൊണ്ട് കുത്തുകയുമായിരുന്നു . സംഭവത്തിനുശേഷം പ്രതികൾഎല്ലാവരും ഒളിവിൽ പോവുകയും, തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊൻകുന്നം എസ്. എച്ച്. ഓ യും സംഘവും ചേർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. മറ്റ് പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.