video
play-sharp-fill

ഭാര്യയും കുഞ്ഞും സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു മരിച്ചു; മനംനൊന്ത് നാട്ടിലെത്തിയ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കി

ഭാര്യയും കുഞ്ഞും സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു മരിച്ചു; മനംനൊന്ത് നാട്ടിലെത്തിയ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കി

Spread the love

സ്വന്തം ലേഖകൻ

ചെങ്ങമനാട്: സൗദി അറേബ്യയിൽ ഭാര്യയും ദിവസങ്ങൾക്കു ശേഷം കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി.
എറണാകുളം ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയിൽ (വലിയ വീട്ടിൽ) കുഞ്ഞുമോന്റെയും ഉഷയുടെയും മകൻ വിഷ്ണുവിനെയാണ് (32) വ്യാഴാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അക്കൗണ്ടന്റായിരുന്ന വിഷ്ണു ഭാര്യ ഗാഥ(27)യ്‌ക്കൊപ്പം സൗദിയിലെ ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്. ആറു മാസം ഗർഭിണിയായിരുന്ന ഭാര്യയെ പ്രസവത്തിനു നാട്ടിലേക്കു കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഖത്തീഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നു കുഞ്ഞിനെ ശസ്ത്രകിയയിലൂടെ പുറത്തെടുത്തു. തൊട്ടു പിന്നാലെ ഗാഥ മരണമടഞ്ഞു.

രണ്ടു ദിവസത്തിനു ശേഷം കുഞ്ഞും ആശുപത്രിയിൽ മരിക്കുകയായിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് വിഷ്ണു നാട്ടിലെത്തിയത്. ഇയാൾ മാനസികമായി കടുത്ത സമ്മർദത്തിലായിരുന്നു.