play-sharp-fill
വീടുപൊളിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞ് വീണ് ഗൃഹനാഥന് ദാരുണാന്ത്യം ; അപകടം പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെ

വീടുപൊളിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞ് വീണ് ഗൃഹനാഥന് ദാരുണാന്ത്യം ; അപകടം പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെ

ആലപ്പുഴ : തുറവൂരില്‍ വീടുപൊളിക്കുന്നതിനിടയില്‍ ഗൃഹനാഥൻ ഭിത്തിക്കടിയില്‍പ്പെട്ടു മരിച്ചു. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്ബില്‍ പ്രദീപ് ആണ് മരിച്ചത്.56 വയസ്സായിരുന്നു.

പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group