
കൊച്ചി: നഗരത്തിലെ ഫ്ലാറ്റില്‍ വയനാട് സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
വയനാട് സ്വദേശി അഭിഷേക് ആണ് ഫ്ലാറ്റിലെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി ഇതേ ഫ്ലാറ്റിലാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്.
ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെങ്കിലും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.







