
ആലുവയില്‍ ട്രെയിനില്‍നിന്നു വീണ് യുവാവ് മരിച്ചു
ആലുവ : എറണാകുളത്ത് നിന്ന് മടങ്ങുകയായിരുന്ന മംഗളൂരു സ്വദേശിയായ യുവാവ് ആലുവയില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.
മംഗളൂരു കടമ്ബു പിലിവലച്ചില്‍ അഷ്റഫ് ഉസ്മാന്റെ മകന്‍ മുഹമ്മദ് അനസ് (19) ആണ് അപകടത്തില്‍പ്പെട്ടത്.
എയര്‍കണ്ടീഷന്‍ മെക്കാനിക്കായ അനസ്, ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എറണാകുളത്ത് എത്തിയത്. ബുധനാഴ്ച രാത്രിയാണ് അപകടം. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
Third Eye News Live
0