
സ്വന്തം ലേഖകൻ
എറണാകുളം: ബീവറേജസ് ഔട്ട്ലെറ്റില് കത്തിക്കുത്ത്. പെരുമ്പാവൂര്‍ ബീവറേജസ് ഔട്ട്ലെറ്റിലാണ് സംഭവം. കത്തിക്കുത്തില്‍ ലോറിയില്‍ നിന്ന് മദ്യത്തിന്റെ ലോഡ് ഇറക്കി കൊണ്ടിരുന്ന യൂനിയന്‍ തൊഴിലാളികള്‍ക്ക് പരുക്കേറ്റു.
സംഭവത്തില്‍ അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ വൈരാഗ്യത്തില്‍ യൂനിയന്‍ തൊഴിലാളിയായ സുനീറിനെ ഷിയാസ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തിനിടെ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖ് എന്നിവര്‍ക്കും പരുക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.









