ആര്‍പ്പൂക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ജനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണന; പ്രതിഷേധിച്ച്‌ ജനകീയ സമരസമിതി ഇന്ന് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ആര്‍പ്പൂക്കര: ആര്‍പ്പൂക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ജനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച്‌ ജനകീയ സമരസമിതി നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.

കര്‍ഷകരും തൊഴിലാളികളുമായ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ റോഡുകളും പാലങ്ങളും അങ്ങേയറ്റം ശോചനീയമായ അവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് പരിഹരിക്കണമെന്നും പ്രദേശത്തെ ജനങ്ങള്‍ക്കായി ഹെല്‍ത്ത് സെന്‍റര്‍ സ്ഥാപിക്കണമെന്നും വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കായി സ്ഥിരം കെട്ടിടം നിര്‍മിച്ച നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണു ഇന്നു രാവിലെ 10നു പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം.