
കോട്ടയം റെയിൽവേ സ്റ്റേഷനിൽ യാത്ര രേഖകൾ ഇല്ലാതെ മദ്യപിച്ച് ലെക്ക് കെട്ട് യുവാവ് ; ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, പ്രതി പിടിയിൽ
കോട്ടയം : റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ.
തൃശ്ശൂർ ആളൂർ സ്വദേശി അരിക്കാട്ട് ജോമോൻ ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞദിവസം ഇയാൾ മതിയായ യാത്ര രേഖകൾ ഇല്ലാതെ മദ്യപിച്ച് ലെക്ക് കെട്ട് പ്ലാറ്റ്ഫോമിൽ നിന്നതിനെ തുടർന്ന് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ പ്രകാശ് കുമാറും ദിലീപ് കുമാറും ചേർന്ന് ചോദ്യം ചെയ്തിരുന്നു.
ഇതിൽ പ്രകോപിതനായ പ്രതി ഇവരെ മർദ്ദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ആയിരുന്നു. ഇയാൾ ആക്രമണം തുടങ്ങിയതോടെ കേരള റെയിൽവേ പോലീസ് എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0