video

00:00

പാലുകാച്ചിനോടനുബന്ധിച്ച്‌ നടന്ന സല്‍ക്കാരത്തിനിടെ ആക്രമണം ; യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

പാലുകാച്ചിനോടനുബന്ധിച്ച്‌ നടന്ന സല്‍ക്കാരത്തിനിടെ ആക്രമണം ; യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

Spread the love

കായംകുളം : ചേരാവള്ളിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍.

ചേരാവള്ളി സ്വദേശി സൂര്യനാരായണന്‍റെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിനെ തുടര്‍ന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ആക്രമണത്തിൽ കൃഷ്ണപുരം കാപ്പില്‍ സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഒന്നാം പ്രതിയായ രാഹുലി (27) നെ പൊലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തെ തുടർന്ന് രാഹുലും രണ്ടാം പ്രതിയായ അദിനാനും ഒളിവില്‍ പോവുകയായിരുന്നു. അദിനാനെ കാപ്പാ കേസിൽ പോലീസ് പിടികൂടി ജയിലിലടച്ചു, ചേരാവള്ളിയിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പൊലീസ് പിടിയിലായത്. കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്‍റെ മേല്‍നോട്ടത്തില്‍ സി ഐ അരുണ്‍ഷാ, എസ്‌ഐ രതീഷ് ബാബു, എഎസ്‌ഐ സജീവ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ പ്രദീപ്, ഷാൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.