സ്വത്തിന്റെ പേരിൽ മുൻവിരോധം ; മധ്യവയസ്കയെ കൊലപ്പെടുത്താൻ  ബന്ധു ശ്രമം; കേസിൽ വെള്ളാവൂർ സ്വദേശിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു 

സ്വത്തിന്റെ പേരിൽ മുൻവിരോധം ; മധ്യവയസ്കയെ കൊലപ്പെടുത്താൻ  ബന്ധു ശ്രമം; കേസിൽ വെള്ളാവൂർ സ്വദേശിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു 

Spread the love

സ്വന്തം ലേഖകൻ 

മണിമല: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ മണിമല കുളത്തുങ്കൽ അമ്പലം ഭാഗത്ത് പിരിയാനിക്കൽ വീട്ടിൽ മാഹി റെജി എന്ന് വിളിക്കുന്ന റെജിമോൻ (51) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ രാവിലെ 7:30 മണിയോടുകൂടി മധ്യവയസ്കയും കുടുംബവും ഉണ്ടായിരുന്ന തറവാട്ടുവീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെ ചീത്ത വിളിക്കുകയും കയ്യിലുണ്ടായിരുന്ന കാപ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇയാൾക്ക് ഇവരോട് സ്വത്തിന്റെ പേരിൽ മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ തന്റെ ബന്ധുവായ മധ്യവയസ്കയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.ഐ സന്തോഷ് കുമാർ, വിജയകുമാർ, സുനിൽ സി.പി.ഓ മാരായ സാജു പി.മാത്യു, രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വണ്ടിപ്പെരിയാർ എക്സൈസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.