play-sharp-fill
വാക്ക് തർക്കത്തെ തുടർന്ന് ആക്രമണം;  യുവാക്കളെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമം; കേസിൽ ഒളിവിലായിരുന്ന കറുകച്ചാൽ സ്വദേശിയെ  പൊലീസ് പിടികൂടി 

വാക്ക് തർക്കത്തെ തുടർന്ന് ആക്രമണം;  യുവാക്കളെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമം; കേസിൽ ഒളിവിലായിരുന്ന കറുകച്ചാൽ സ്വദേശിയെ  പൊലീസ് പിടികൂടി 

സ്വന്തം ലേഖകൻ

കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.കറുകച്ചാൽ കുറ്റിക്കൽ ഭാഗത്ത് കുന്നിൻ കുറ്റിക്കൽ വീട്ടിൽ ( പച്ചിലമാക്കൽ ഭാഗത്ത് വാടകയ്ക്ക് താമസം ) കിരണ്‍ഷാജി (25) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് ഓഗസ്റ്റ്‌ 29 ആം തീയതി രാത്രി 7:30 മണിയോടെ കറുകച്ചാൽ പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിയിൽ നിന്നിരുന്ന യുവാക്കളുമായി ഇവര്‍ വാക്ക് തർക്കത്തില്‍ ഏർപ്പെടുകയും, തുടർന്ന് ഇവർ സംഘം ചേർന്ന് കമ്പിവടിയും, മറ്റുമായി യുവാക്കളെ ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജിബിൻ ജോസഫ്,അഖിൽ ലാലിച്ചൻ, സബ്ജിത്ത് ബാബുരാജ്, ബിബിൻ ആന്റണി, വിഷ്ണു ഹരികുമാ‌ർ, ജിതിൻ ജെയിംസ് എന്നിവരെ പിടികുടിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ കിരൺഷാജി വിദേശത്തേക്ക് കടന്നു കളഞ്ഞുവെന്ന് മനസ്സിലാക്കുകയും ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു. തുടർന്ന് വിദേശത്തുനിന്നും തിരിച്ചെത്തിയ ഇയാളെ വിമാനത്താവളത്തിൽ വച്ച് എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കറുകച്ചാൽ പോലീസ് അവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി