play-sharp-fill
കോട്ടയം വെച്ചൂരിൽ യുവാവിനെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലടച്ചു; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാൾ 

കോട്ടയം വെച്ചൂരിൽ യുവാവിനെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലടച്ചു; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാൾ 

 

സ്വന്തം ലേഖകൻ

 

കോട്ടയം: വെച്ചൂരിൽ യുവാവിനെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലടച്ചു. ഇടയാഴം വേരുവളളി ഭാഗത്ത് രഞ്ജേഷ് ഭവന്‍ വീട്ടില്‍ രഞ്ജേഷ് (32) എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍ അടച്ചത്.

 

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ വൈക്കം പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം , അടിപിടി, കൊട്ടേഷന്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.