Spread the love

തിരുവല്ല: പത്ത് വയസുകാരനായ മകനെ മറയാക്കി എം.ഡി.എം.എ വിൽപന നടത്തിയ സംഭവത്തില്‍ റിമാൻഡിലായ തിരുവല്ല സ്വദേശിക്കെതിരെ ബാലനീതി നിയമപ്രകാരവും കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

video
play-sharp-fill

എറണാകുളത്തുനിന്ന് എത്തിക്കുന്ന എം.ഡി.എം.എ രണ്ടോ മൂന്നോ ഗ്രാം അടങ്ങുന്ന പാക്കറ്റിലാക്കി തിരുവല്ലയിലും പരിസരങ്ങളിലുമുള്ള സ്‌കൂള്‍, കോളജ്, മെഡിക്കൽ കോളജ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് ഡിവൈഎസ്.പി എസ്. അർഷാദ് പറഞ്ഞു.

പ്രതിയും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. പ്രതിയുടെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം വൈകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. തെളിവുശേഖരണത്തിന് വേണ്ടി കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടിയാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group