video
play-sharp-fill

മംമ്ത മോഹന്‍ദാസിന് മാല കെട്ടി കൊടുക്കാന്‍ ശ്രമിക്കുന്ന ബോച്ചെ….! ഒഴിഞ്ഞു മാറി നടി: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

മംമ്ത മോഹന്‍ദാസിന് മാല കെട്ടി കൊടുക്കാന്‍ ശ്രമിക്കുന്ന ബോച്ചെ….! ഒഴിഞ്ഞു മാറി നടി: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Spread the love

സ്വന്തം ലേഖിക

പട്ടാമ്പി: മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രിയനടിയാണ് മംമ്ത മോഹന്‍ദാസ്. മലയാള സിനിമയില്‍ ഒട്ടേറെ സിനിമകളില്‍ നായികയായി തിളങ്ങിയിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ സജീവവും തന്റെ ചിത്രങ്ങളും വീഡിയോകളും സിനിമവിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തില്‍ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടാമ്പിയില്‍ ആരംഭിച്ച ചെമ്മണ്ണൂര്‍ ഷോറൂം ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ഉടമ ബോബി ചെമ്മണ്ണൂരിനൊപ്പമുളള ഒരു വീഡിയോയും അതിന് വന്ന കമന്റുകളുമാണ് വൈറലാവുന്നത്. പിങ്ക് കളര്‍ സാരി ധരിച്ച്‌ സുന്ദരിയായിട്ടാണ് മംമ്ത ഉദ്ഘാടനത്തിന് എത്തിയത്.

വന്‍ വരവേല്‍പ്പാണ് ബോബി ചെമ്മണ്ണൂര്‍ മംമ്തയ്ക്കായി ഒരുക്കിയത്. പട്ടാമ്പിയില്‍ വരാന്‍ സാധിച്ച സന്തോഷവും താരം ആരാധകരോട് പങ്കുവച്ചു.

അതേസമയം ഇതിനിടയില്‍ ബോബി മംമ്തയെ മാല അണിയിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മംമ്ത അതില്‍ ഒഴിഞ്ഞുമാറി. ഈ വീഡിയോ വൈറലായതോടെയാണ് ഒട്ടേറെ കമന്റുകള്‍ ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കൂടാതെ വീഡിയോ വൈറലായി മാറി.