വീണ്ടും ചുള്ളനായി മമ്മൂട്ടി; പുതിയ ഫോട്ടോഷൂട്ടും വൈറൽ

സ്വന്തം ലേഖിക

കൊച്ചി: വ്യത്യസ്ത ലുക്കുകളിൽ പ്രേക്ഷക കൈയടി നേടുന്ന താരുന്ന താരമാണ് മമ്മൂട്ടി.

മമ്മൂട്ടിയുടെ എല്ലാ ഫോട്ടോഷൂട്ടും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് ശ്രദ്ധനേടുന്നത്.

നവാഗതയായ റത്തീന ശര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴു എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരത്തിൻ്റെ പുതിയ ലുക്ക്.

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി ഒരു താര നിര തന്നെ സിനിമയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group