പൊലീസിൽ ക്രിമിനലുകൾ പെരുകുന്നു; പിടിച്ചുപറിയടക്കം നിരവധി  ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവും പൊലീസായി; ഇന്നത്തെ പൊലീസുകാരൻ ഇന്നലെ പാലാ പൊലീസിൻ്റെ ഗുണ്ടാലിസ്റ്റിൽ പെട്ടയാൾ; നിയമപാലകർ ഗുണ്ടകളായാൽ?

പൊലീസിൽ ക്രിമിനലുകൾ പെരുകുന്നു; പിടിച്ചുപറിയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവും പൊലീസായി; ഇന്നത്തെ പൊലീസുകാരൻ ഇന്നലെ പാലാ പൊലീസിൻ്റെ ഗുണ്ടാലിസ്റ്റിൽ പെട്ടയാൾ; നിയമപാലകർ ഗുണ്ടകളായാൽ?

Spread the love

ഏ.കെ. ശ്രീകുമാർ

കോട്ടയം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ നിയോഗിക്കപ്പെട്ടവർ കൊടും ക്രിമിനലുകളായാൽ എന്ത് ചെയ്യും.

പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ ഗുരുതര പിഴവ് സംഭവിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് പാലായിൽ നിന്ന് പുറത്ത് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവർച്ചയും, പിടിച്ചുപറിയും കൊലപാതക ശ്രമവുമടക്കം നടത്തി നാട്ടുകാരെ മുൾമുനയിൽ നിർത്തിയിരുന്നതും, പാലാ പൊലീസിൻ്റെ ഗുണ്ടാലിസ്റ്റിൽ പെട്ടിരുന്നതുമായ യുവാവും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണ നല്കാനുള്ള ചുമതല ഏറ്റെടുത്ത് പൊലീസായി

പൊലീസുകാരനെതിരായ കേസുകളും, വകുപ്പുകളും

1, ഐ.പി.സി 326,324 സെക്ഷനുകളിൽ

2, ഐ.പി.സി. 427,395

3, ഐ.പി.സി. 120, 397, 414

4, ഐ.പി.സി. 143, 147,148, 324, 323, 294, 427, 149

5, കെ.ജി. ആക്ട് 7, 8

അഞ്ച് കേസുകളിൽ നാലിലും ഗുരുതരമായ കുറ്റകൃത്യം ചെയ്തയാളാണ് പിന്നീട് പൊലീസായി മാറിയത്.

ഇത്തരത്തിലുള്ള ഗുണ്ടകൾ നിയമപാലകരാകുന്നത് കൊണ്ട് മാത്രമാണ് ലോക്കപ്പ് മർദ്ദനവും, കസ്റ്റഡി മരണവുമൊക്കെ ഉണ്ടാകുന്നത്.

നിലവിൽ കുട്ടിക്കാനം കെ.എ.പി. ക്യാമ്പിലാണ് ഈ പൊലീസുകാരനുള്ളത്