video
play-sharp-fill

ഡോ. വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച്‌ മമ്മൂട്ടി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

ഡോ. വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച്‌ മമ്മൂട്ടി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച്‌ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച്‌ നടന്‍ മമ്മൂട്ടി.

വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാത്രി എട്ടേകാലോടെയാണ് വന്ദനയുടെ വീട്ടില്‍ താരമെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തു മിനിറ്റോളം അദ്ദേഹം വന്ദനയുടെ അച്ഛനൊപ്പം ചെലവഴിച്ചു. മമ്മൂട്ടിയെ കൂടാതെ ചിന്താ ജെറോം, നടന്‍ രമേഷ് പിഷാരടി എന്നിവരും വന്ദനയുടെ വീട്ടിലെത്തി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് വന്ദന അക്രമിയുടെ കൊലക്കത്തിക്കിരായായത്. പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണു വന്ദനയുടെ മൃതദേഹം സംസ്കരിച്ചത്.