
മലപ്പുറത്ത് 11വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത
മലപ്പുറം : മലപ്പുറത്ത് 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്.
മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇവിടെ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സാലിഹ്. രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയായി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമാണ് പൊലീസ് പ്രകടിപ്പിക്കുന്നത്.
Third Eye News Live
0