മല്ലുവിന്റെ സൂപ്പര്‍ ബൈക്കില്‍ കൊച്ചിയിലൂടെ ചുറ്റിയടിച്ച് മഞ്ജു വാര്യര്‍; അപ്രതീക്ഷിതമായി താരത്തെ കണ്ട ആഹ്ലാദത്തില്‍ കൊച്ചിക്കാര്‍

സ്വന്തം ലേഖകന്‍

കൊച്ചി: മഞ്ജു വാര്യരും, സണ്ണി വെയ്‌നും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടെക്‌നോ ഹൊറര്‍ ചിത്രം ”ചതുര്‍മുഖ”ത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലൂടെ മല്ലു ട്രാവലറിനൊപ്പം യാത്ര ചെയ്ത് മഞ്ജു വാര്യര്‍.

മല്ലു ട്രാവലര്‍ യൂട്യൂബ് ചാനല്‍ ഉടമയായ ഷക്കീര്‍ സുബാനുവിന്റെ സൂപ്പര്‍ ബൈക്കിലാണ് മഞ്ജു നഗരം ചുറ്റിയത്. നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ ബൈക്കിന് പിന്നില്‍, ആസ്വദിച്ച് യാത്ര ചെയ്യുന്ന മഞ്ജു വാര്യരുടെ യാത്ര കൊച്ചിക്കാര്‍ ഏറെ ചര്‍ച്ച ചെയ്തിരിക്കുകയാണ്.

താരത്തെ അപ്രതീക്ഷിതമായി കണ്ട ആളുകള്‍ക്ക് അമ്പരപ്പായിരുന്നു ആദ്യം. എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ മഞ്ജു കുശലം ചോദിച്ചപ്പോള്‍ അമ്പരപ്പ് ആഹ്ലാദത്തിലേക്ക് വഴിമാറി. ഏറെ നാളുകള്‍ക്ക് ശേഷമാണ് കൊച്ചിയിലൂടെ ബൈക്ക് യാത്ര ചെയ്തതെന്നും ഈ യാത്ര വളരെയേറെ നല്ല അനുഭവമായിരുന്നുവെന്നും മഞ്ജു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group