ദുബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ്  പരിക്കേറ്റ മലയാളി മരിച്ചു

Spread the love

ദുബൈ : കെട്ടിടത്തിന് മുകളിൽ നിന്ന് വീണ്  പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയില്‍ ആഇശാ മൻസിലില്‍ ആഖിബ് (32) ആണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ വൈകുന്നേരമാണ് മുഹൈസിന വാസല്‍ വില്ലേജിലെ കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുനിയില്‍ അസീസിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്‌സി. മക്കള്‍: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങള്‍: അമീൻ (ഖത്തർ), അഫീന. നിയമ നടപടിക്രമങ്ങള്‍ക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group