ഭാര്യയോട് കടുത്ത സംശയം; പത്തനംതിട്ടയിൽ വീടിന് തീയിട്ട ഗൃഹനാഥൻ പിടിയിൽ

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയോടുള്ള കടുത്ത സംശയത്തെ തുടർന്ന് ഗൃഹനാഥൻ വീടിന് തീയിട്ടു. വകയാർ കൊല്ലംപടിയില്‍ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. തീകൊളുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി സിജുവിനെ പൊലീസ് പിടികൂടി. ഇയാളുടെ ഭാര്യ രജനിക്കും ഇളയ മകനും പൊള്ളലേറ്റു. ഇവർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രജനിക്ക് നാല്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

video
play-sharp-fill

രജനിയുടെയും സിജുവിന്റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി ഉറങ്ങാൻ കിടന്നതിനു പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് തീപടരുന്നത് കണ്ടത്. എന്നാല്‍ സിജുവിനെ കാണാനില്ലായിരുന്നു.

അറസ്റ്റിലായ സിജോ പെയിന്റിംഗ് തൊഴിലാളിയാണ്. ഇയാളുടെ കൈയിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച്‌ തീകൊളുത്തിയതാകാം എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ വീടിന്റെ ഒരു ഭാഗം തീപിടിച്ചു. ഭാര്യയോടുള്ള സംശയത്തിന്റെ പേരിലാണ് സിജോ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group