Spread the love

മലപ്പുറം: യുഎഇയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് ഒടുവില്‍ നഷ്ടപരിഹാരം ലഭിച്ചു.

video
play-sharp-fill

ഡെലിവറി ബോയിയായി ജോലിചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയായ ഷിഫിനാ(24)ണ് നഷ്ടപരിഹാരം ലഭിച്ചത്.

11.5 കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവധ ഘട്ടങ്ങളിലായി നടത്തിയ നിയമ പോരാട്ടത്തിൻ്റെ ഫലമായാണ് ഇത്രയും തുക നഷ്ടപരിഹാരമായി ലഭിച്ചത്.

വാഹനാപകടത്തെ തുടര്‍ന്ന് 5 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിക്കുന്ന രണ്ടാമത്തെ ആളാണ് ഷിഫിന്‍.

ഇത്രയും തുക ആദ്യമായി നഷ്ടപരിഹാരം ലഭിക്കുന്ന ആദ്യ മലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ്.

ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്‌സ് ആണ് ഇതിനായി നിയമപോരാട്ടം നടത്തിയത്.