Spread the love

തിരുവനന്തപുരം: മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ പർവതത്തില്‍ കുടുങ്ങി.

video
play-sharp-fill

നോർത്ത് അമേരിക്കയിലെ പർവ്വതത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.
രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച്‌ ഇദ്ദേഹം പലരെയും ബന്ധപ്പെടുന്നുണ്ട്.

സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സഹായം അഭ്യർത്ഥിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്‌ഖ് ഹസൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോർത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയില്‍ കൊടുങ്കാറ്റ് അടിച്ചപ്പോഴാണ് ഷെയ്ഖ് ഹസൻ കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്ന് 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്.

കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഹസന്റെ സന്ദേശത്തില്‍ പറയുന്നു. ഓപ്പറേഷന് സിന്ദൂറിന് ആദരമർപ്പിച്ചുള്ള ബാനർ മൗണ്ട് ഡെനാലി മലമുകളില്‍ സ്ഥാപിക്കാനായിരുന്നു ഹസന്റെ യാത്ര. വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദേശഖർ ട്വീറ്റ് ചെയ്തു.