Spread the love

ഞീഴൂര്‍ : ഞീഴൂരില്‍ തെരുവ്‌ നായകളുടെ ആക്രമണത്തില്‍ നാല്‌ ആടുകള്‍ ചത്തു. ഒരാഴ്‌ചക്കിടയില്‍ പ്രദേശത്ത്‌ 6 ആടുകളെയാണു തെരുവ്‌ നായ്‌ക്കള്‍ കടിച്ചു കൊന്നത്‌.
പഞ്ചായത്ത്‌ ഒന്നാം വാര്‍ഡിലെ കളപ്പുരപറമ്പില്‍ തങ്കച്ചന്റെ 4 ആടുകളെയാണ്‌ ഇന്നലെ തെരുവ്‌ നായകള്‍ കൊന്നത്‌.

video
play-sharp-fill

ആക്രമണത്തില്‍ നിരവധി ആടുകള്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു, വീടിനു സമീപം കെട്ടിയിരുന്ന ആടുകളെ കൂട്ടമായി എത്തിയ തെരുവ്‌ നായ്‌ക്കള്‍ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്‌ച മ്യാലില്‍കരോട്ടില്‍ സന്തോഷിന്റെ 1 ആടിനെയും, ജോയ്‌ പാറശ്ശേരിയുടെ 2 ആടുകളെയും നായകള്‍ കൊന്നിരുന്നു. നിരവധി ആടുകള്‍ക്ക്‌ പരുക്കേറ്റിരുന്നു. ഈ പ്രദേശങ്ങളില്‍ ആടുകളെ വളര്‍ത്തി ജീവിക്കുന്ന നിരവധി കുടുംബങ്ങള്‍ ഭീതില്‍ ആണ്‌ കഴിയുന്നത്‌. കൂടാതെ നിരവധി സ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന പ്രദേശമായതിനാല്‍ പൊതുജനങ്ങൾ ആശങ്കയിലുമാണ്‌,

തെരുവുനായകളുടെ ശല്യം പഞ്ചായത്ത്‌ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്ന്‌ നാട്ടുകള്‍ പറയുന്നു. തെരുവ്‌ നായ്‌ക്കളുടെ എണ്ണം വര്‍ധിച്ചു വരുന്നത്‌ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും തികഞ്ഞ അനാസ്‌ഥ ആണെന്നു ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവ്‌ നായ്‌ക്കളുടെ വര്‍ധനവിന്‌ സാഹചര്യം ഒരുക്കുന്ന പഞ്ചായത്തിന്‌ എതിരെ ഹൈക്കോടതിയെ സമീപിക്കും എന്നും നാട്ടുകാര്‍ പറഞ്ഞു. തെരുവുനായ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും, വിഷയം നിരവധി തവണ പഞ്ചായത്ത്‌ കമ്മിറ്റിയില്‍ ഉന്നയിച്ചതാണെന്ന്‌ പഞ്ചായത്ത്‌ അംഗം ശരത്‌ ശശി പറഞ്ഞു.

എ.ബി.സി. പദ്ധതിയുടെ തുടര്‍ച്ച ഇല്ലാതെ പോയതാണു തെരുവ്‌ നായ്‌ക്കള്‍ വര്‍ധിക്കാന്‍ കാരണമെന്നും, ആടുക്കളെ നഷ്‌ടപ്പെട്ടവര്‍ക്കു മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും അടിയന്തര ധനസഹായം നല്‍കണമെന്നും പഞ്ചായത്ത്‌ മെമ്ബര്‍ ശരത്‌ ശശി ആവശ്യപ്പെട്ടു.