video
play-sharp-fill

ഹൃദയാഘാതം ; കോട്ടയം കുറുവിലങ്ങാട് കാപ്പുംതല സ്വദേശി യുകെയിൽ നിര്യാതനായി ; യാത്രാമൊഴി നൽകാനൊരുങ്ങി യുകെയിലെ മലയാളി സമൂഹം

ഹൃദയാഘാതം ; കോട്ടയം കുറുവിലങ്ങാട് കാപ്പുംതല സ്വദേശി യുകെയിൽ നിര്യാതനായി ; യാത്രാമൊഴി നൽകാനൊരുങ്ങി യുകെയിലെ മലയാളി സമൂഹം

Spread the love

മാഞ്ചസ്റ്റർ : ഹൃദയാഘാതത്തെ തുടർന്ന് യുകെയിലെ മാഞ്ചസ്റ്ററിൽ അന്തരിച്ച നഴ്സായ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് കാപ്പുംതല സ്വദേശി ജെബിൻ സെബാസ്റ്റ്യന് (40) മലയാളി സമൂഹം യാത്രാമൊഴി നൽകും. വൈകുന്നേരം നാലുമുതൽ ഏഴുവരെയാണ് വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ പ്രാർഥനകളും പൊതുദർശനവും നടക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനാകും.

ഇടവക വികാരി ഫാ. ജോസ് കുന്നുംപുറവും മറ്റ് വൈദികരും സഹകാർമികരാകും. വൈകുന്നേരം മൂന്നുമണിയോടെ ജെബിന്റെ ഭവനത്തിൽ മൃതദേഹം എത്തിക്കും. ഭവനത്തിൽ നടക്കുന്ന പ്രാർഥനകളെ തുടർന്ന് വൈകുന്നേരം നാലിന് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫ്യൂണറൽ ഡയറക്‌ടേഴ്സ് മൃതദേഹം എത്തിക്കും. തുടർന്ന് ദേവാലയ കവാടത്തിൽ ഇടവക വികാരി ഫാ. ജോസ് കുന്നുംപുറവും ഇടവക കമ്മിറ്റി അംഗങ്ങളും ചേർന്ന് മൃതദേഹം സ്വീകരിക്കും.

തുടർന്ന് 5.15 വരെ പൊതുദർശനത്തിനും അന്ത്യോപചാരം അർപ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും 5.30ന് പരേതന്റെ ആത്മശാന്തിക്കായുള്ള തിരുക്കർമങ്ങൾക്ക് തുടക്കമാകും. കുർബാനയ്ക്കും ഒപ്പീസിനും ശേഷം 6.30 മുതൽ 7 മണിവരെ വീണ്ടും പൊതുദർശനത്തിന് അവസരമുണ്ടായിരിക്കും. ദിവ്യബലിയും തിരുക്കർമങ്ങളും നടക്കുന്ന സമയം പൊതുദർശനം ഉണ്ടായിരിക്കുന്നതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച എമിറേറ്റ്സ് വിമാനത്തിൽ ജെബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ നാട്ടിലെത്തുന്ന മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങുകയും തുടർന്ന് കാപ്പുംതല ഫാത്തിമ്മാപുരം സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ മൃതദേഹം സംസ്കരിക്കും.

ഏപ്രിൽ ഒന്നിന് പുലർച്ചെ മൂന്നുമണിക്ക് ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് ജെബിനെ വിഥിൻഷോ ആശുപത്രിയിലെത്തിക്കുന്നത്. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ വിഥിൻഷോ ആശുപത്രിയിൽ കാർഡിയാക് തിയറ്റർ നഴ്സായി ജോലി ചെയ്യുകയായിരുന്നു. നാലുവർഷം മുൻപാണ് ജെബിൻ യുകെയിലെത്തുന്നത്. ഭാര്യ അൽഫോൻസ ഇവിടെ കെയററും ആയിരുന്നു. മൂന്നു മക്കളാണ് ഇവർക്ക്. മൂത്തമകൾ ഡെൽനയ്ക്ക് പത്തുവയസ്സും രണ്ടാമത്തെ മകൻ സാവിയയ്ക്ക് മൂന്നര വയസ്സും ഇളയമകൾ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം.

പൊതുദർശനം നടക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിന്റെ വിലാസം: St. Antonys Church, Dunkery Road, Woodhouse Park, Wythenshawe, M22 0WR

വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സ്ഥലത്തിന്റെ വിലാസം: St. Antonys Primay School, Dunkery Road, Woodhouse Park, Wythenshawe, M22 0NT