കോട്ടയം ജില്ലയിലെ  സർക്കാർ ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

കോട്ടയം ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിലെ എല്ലാ വകുപ്പുകളിലേയും ക്ലറിക്കൽ വിഭാഗത്തിലുള്ള മുഴുവൻ സർക്കാർ ജീവനക്കാർക്കും മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകും.

പരിശീലനം നൽകേണ്ട ജീവനക്കാരുടെ വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് ഇന്നലെ ചേർന്ന ജില്ലാതല ഔദ്യോഗിക ഭാഷാ ഏകോപന സമിതി യോഗത്തിൽ എം.ഡി.എം. ജിനു പുന്നൂസ് നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തുകളിലും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലും പൊതുജനങ്ങൾക്ക് മനസിലാക്കുന്നതും പരിചിതവുമായ വാക്കുകൾ ഉപയോഗിക്കണം.

ഫയലുകൾ മലയാളത്തിൽ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും ഭാഷാ പുരോഗതി നിരീക്ഷിച്ച് കൃത്യമായി റിപ്പോർട്ടു നൽകണമെന്നും വകുപ്പുമേധാവികൾക്ക് നിർദേശം നൽകി.

കോട്ടയം ജില്ലാതല ഔദ്യോഗിക ഭാഷാ ഏകോപന സമിതിയുടെ പ്രവർത്തനം വിലയിരുത്തി ഒദ്യോഗിക ഭാഷാ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കൃഷ്ണകുമാർ സംസാരിച്ചു.

ഗൂഗിൾ മീറ്റ് മുഖേന ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ മേധാവികൾ പങ്കെടുത്തു.