
മലപ്പുറം: മലപ്പുറത്ത് ജേഷ്ഠനെ അനുജൻ കുത്തിക്കൊലപ്പെടുത്തി.
മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കില്‍ ആയിരുന്നു ദാരുണമായ സംഭവം.
അമീർ ആണ് മരിച്ചത്. സംഭവത്തില്‍ അമീറിന്റെ സഹോദരൻ ജുനൈദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കുടുംബ പ്രശനങ്ങളാണ് സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിന് ഇടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു കൊലപാതകം.
കൃത്യത്തിന് ശേഷം കൊലയ്ക്ക് ഉപയോഗിച്ച കത്തിയുമായി ജുനൈദ് തന്നെയാണ് പോലീസ്സ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.




