
മേശപ്പുറത്ത് ചാരത്തിനൊപ്പം കഞ്ചാവിന്റെ വിത്തുകളും തണ്ടും ; മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥിന്റെ വീട്ടിലും പരിശോധന ; മേക്കപ്പ്മാനെ സസ്‌പെന്‍ഡ് ചെയ്തതായി ഫെഫ്ക
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥിന്റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്ത് എക്‌സൈസ്. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫിസിലുമാണ് എക്‌സൈസ് പരിശോധന നടത്തിയത്.
വീട്ടിലെ മേശപ്പുറത്തു ചാരത്തിനൊപ്പമാണ് കഞ്ചാവിന്റെ വിത്തുകളും തണ്ടും കണ്ടെത്തിയത്. അലമാരയിലും കഞ്ചാവ് വിത്തുകള്‍ കണ്ടെത്തിയതായി എക്‌സ്‌സൈസ് പറഞ്ഞു. രണ്ടു ദിവസം മുന്‍പ് ഇയാള്‍ വീട്ടില്‍ എത്തിയതായാണ് വിവരം. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം രഞ്ജിത്ത് ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്ത് തായി ഫെഫ്ക അറിയിച്ചു. ഫെഫ്ക മേക്കപ്പ്-ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയന്റേതാണ് നടപടി. വാഗമണ്ണിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ ഇല്ലിച്ചുവടിനു സമീപം രഞ്ജിത്ത് പിടിയിലായത്. വാഗമണ്‍, കാഞ്ഞാര്‍ പ്രദേശങ്ങളിലെ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നു നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
